ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: ഉദ്യോഗസ്ഥന് നേരിട്ട് ബന്ധമില്ലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് നേരിട്ട് ബന്ധമുള്ളതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ റവന്യൂ മന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥന് അനുകൂല നിലപാടുള്ളത്. കോഴ ചോദിച്ചതിന് തെളിവുകളില്ല. എന്നാല്‍ ഭൂമിയുടെ കരം സ്വീകരിക്കാതിരുന്നത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തഹസില്‍ദാറിന്റെ നിര്‍ദേശം അനുസരിച്ചിരുന്നെങ്കില്‍ ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് പോകില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജോയിയുടെ ആത്മഹത്യയ്ക്ക് കുടുംബപ്രശ്നങ്ങളും കാരണമായെന്നും സഹോദരനുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!