ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു

ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു

പൊന്നാനി: മലപ്പുറത്ത് കടത്തുതോണി മറിഞ്ഞ്  ആറു പേര്‍ മരിച്ചു. നരണിപ്പുഴ മാപ്പാലിക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ(15), മാപ്പാലിക്കല്‍ ജയന്റെ മക്കളായ ജനിഷ (11), പൂജ (13), മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന (12), മാപ്പാലിക്കല്‍ ദിവ്യയുടെ മക’ ആദിദേവ് (4), പനമ്പാട് നെല്ലിക്കത്തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ഒമ്പതുപേരാണ് തോണിയിലുണ്ടായിരുന്നത്. തുഴഞ്ഞിരുന്ന വേലായുധന്‍ എന്നയാളെ രക്ഷപെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!