ബോഫോഴ്‌സ് കേസ്: വിധിക്കെതിരെ 12 വര്‍ഷങ്ങള്‍ക്കുശേഷം അപ്പീല്‍ നല്‍കി സി.ബി.ഐ

ബോഫോഴ്‌സ് കേസ്: വിധിക്കെതിരെ 12 വര്‍ഷങ്ങള്‍ക്കുശേഷം അപ്പീല്‍ നല്‍കി സി.ബി.ഐ

ഡല്‍ഹി:  ബൊഫോഴ്‌സ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ 12 വര്‍ഷം മുന്‍പുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിന് വിരുദ്ധമായിട്ടാണ് അപ്പീല്‍ നല്‍കിയത്. 64 കോടിയുടെ അഴിമതിക്കേസില്‍ സ്വീഡന്‍ കമ്പനിയെയും ഹിന്ദുജ സഹോദങ്ങളെയും വെറുതെ വിട്ടുകൊണ്ട് 12 വർഷം മുന്‍പ് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ചില സുപ്രധാന രേഖകളും തെളിവുകളും കണ്ടെത്തിയതുകൊണ്ടാണ്് ഇപ്പോള്‍ അപ്പീല്‍ നല്‍കുന്നതെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!