കന്നുകാലി കശാപ്പ്: വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം

കന്നുകാലി കശാപ്പ്: വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിക്ക്. വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിയവിദഗ്ധരുമായി കൂടിയാലോചന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതും പരിഗണനയിലാണ്.

കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നു ചൂണ്ടിക്കാട്ടി   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങൾക്കു കോൺഗ്രസ് പിന്തുണയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!