കത്തോലിക്കാ സഭാ ആശുപത്രികളില്‍ ശമ്പളം അടുത്തമാസം മുതല്‍ കൂട്ടും

കൊച്ചി: കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. അടുത്ത മാസം മുതല്‍ പുതുക്കിയ ശമ്പളം നല്‍കും.

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാന്‍ 11 അംഗ സമിതിയെ ചുമതലപ്പെടുത്തി. കെ.സി.ബി.സി. ലേബര്‍ കമ്മിഷന്റെയും ഹെല്‍ത്ത് കമ്മിഷന്റെയും കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്റെയും ആശുപത്രി ഡയറക്ടര്‍മാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കത്തോലിക്ക സഭയുടെ എല്ലാ ആശുപത്രികളിലും മാനവ വിഭവ പരിപാലന നയം നടപ്പാക്കാനും തീരുമാനമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!