ശശീന്ദ്രന്‍ കേസ്. ഹര്‍ജി ഡിസംബര്‍ 12 ലേക്ക് മാറ്റി, മന്ത്രിസഭാ പ്രവേശനം വൈകും

കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്കു മാറ്റി. എല്ലാ വശങ്ങളും പരിശോധിച്ചശേഷമേ കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ സാധിക്കൂവെന്ന് ഹൈക്കോടതി നിലപാടു സ്വീകരിച്ചതോടെ മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ മടങ്ങി വരവ് വൈകുമെന്ന് ഉറപ്പായി. മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് നല്‍കിയ പരാതിയായതിനാല്‍ കേസ് പിന്‍വലിക്കുന്നതിനു നിയമതടസങ്ങളുണ്ട്. അതിനാല്‍ വിശദവാദത്തിനായി കേസ് ഡിസംബര്‍ 12 ലേക്കു മാറ്റുകയായിരുന്നു. ജുഡീഷ്യല്‍ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!