എത്തിയത് ആറു മന്ത്രിമാര്‍, കോറം തികഞ്ഞില്ല, മന്ത്രിസഭാ യോഗം കൂടാന്‍ കഴിയാതെ പിരിഞ്ഞു

എത്തിയത് ആറു മന്ത്രിമാര്‍, കോറം തികഞ്ഞില്ല, മന്ത്രിസഭാ യോഗം കൂടാന്‍ കഴിയാതെ പിരിഞ്ഞു

തിരുവനന്തപുരം: 13 മന്ത്രിമാര്‍ എത്തിയില്ല, മുഖ്യമന്ത്രി വിളിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ആറു പേര്‍ എത്തിയെങ്കിലും കോറം തികഞ്ഞില്ല…കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. ഇതേ തുടര്‍ന്ന് അടുത്ത ദിവസം വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു പിരിഞ്ഞു.
സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. യോഗം കൂടി തീരുമാനം എടുക്കാന്‍ കഴിയാത്ത പതനത്തിലെത്തിയ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!