ബസ് പുഴയിലേക്കു മറിഞ്ഞു, മൂന്നു മരണം

ബസ് പുഴയിലേക്കു മറിഞ്ഞു, മൂന്നു മരണം

തലശേരി: പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. രാവിലെ അഞ്ചരയോടെ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. ബസ് പൂര്‍ണമായും പുഴയില്‍ മുങ്ങി. കണ്ടക്ടര്‍ കൂത്തുപറമ്പ് സ്വദേശി ജിത്തു, ചൊക്ലി സ്വദേശികളായ പ്രേമലത, മകന്‍ പ്രജിത്ത് എന്നിവരാണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് തലശേരിയിലേക്കു പോവുകയായിരുന്നു ബസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!