മൃതദേഹങ്ങള്‍ എത്തിച്ചത് കാര്‍ഡ് ബോര്‍ഡുകളില്‍, സൈനിക നടപടി വിവാദത്തില്‍

മൃതദേഹങ്ങള്‍ എത്തിച്ചത് കാര്‍ഡ് ബോര്‍ഡുകളില്‍, സൈനിക നടപടി വിവാദത്തില്‍

ഡല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ എത്തിച്ചത് വിവാദമായി. വെള്ളിയാഴ്ചയാണ് ഐ.എ.എഫ് എം.ഐ 17 ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്്. കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോയത്. ഇതില്‍ പ്രതിഷേധിച്ച് വരമിച്ച സൈനിക ഉദ്യോഗസ്ഥരടക്കം രംഗത്തെത്തി. എന്നാല്‍, സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ഇവിടെ ഹെലികോപ്ടറുകള്‍ക്ക് ആറു ശവപ്പെട്ടികള്‍ താങ്ങാന്‍ സാധിക്കാത്തതിനാലാണ് ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ചതെന്നാണ് സേനാവൃത്തങ്ങളുടെ വിശദീകരണം. ഗുവഹാത്തി സൈനികാശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കു ശേഷം തടിപ്പെട്ടികളിലേക്കു മാറ്റിയിരുന്നു. ആദ്യം ന്യായീകരിച്ചെങ്കിലും സംഭവിച്ചത് തെറ്റാണെന്ന് സൈന്യം അംഗീകരിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!