തെലങ്കാന ജയിലിലെ കൊതുകു കടി കൊണ്ട് ബോബി ചെമ്മണ്ണൂര്‍

തെലങ്കാന ജയിലിലെ കൊതുകു കടി  കൊണ്ട് ബോബി ചെമ്മണ്ണൂര്‍

തെലങ്കാനയിലെ ജയിലില്‍ ഒരുദിവസത്തെ വാസത്തിനുശേഷം പുറത്തിറങ്ങിയ ബോബിചെമ്മണ്ണൂരാണ് കൊതുകുകടി കൊണ്ട് ‘ജയില്‍ ജീവിതം’ അടുത്തറിഞ്ഞതിനെക്കുറിച്ച് പറഞ്ഞത്. തെലങ്കാന ജയില്‍ വകുപ്പിന്റെ ‘ഫീല്‍ ദ ജയില്‍’ എന്ന പദ്ധതി പ്രകാരമാണ് ബോബിയും സുഹൃത്തുക്കളും ഒരു ദിവസം ഹെറിറ്റേജ് ജയിലില്‍ എത്തിയത്.

ജയില്‍ വസ്ത്രം ധരിച്ച് ജയില്‍ ഭക്ഷണം കഴിച്ച് നിലത്തു കിടന്നുറങ്ങി, പിന്നെ കൊതുകുകടിയും കൊണ്ടു. ബോബി ചെമ്മണൂര്‍ പറഞ്ഞു. ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായ ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയെയും തടവറയുടെ സുഖമറിയാനായി ക്ഷണിക്കുമെന്നും ബോബി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!