മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ കാറില്‍ സ്ഫോടനം

മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ കാറില്‍ സ്ഫോടനം. ഉച്ചയ്ക്ക് ഒന്നോടെയുണ്ടായ പൊട്ടിത്തെറിയില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ജില്ലാ ഫ്സ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി പരിസരത്തു പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഡിഎംഒ(ഹോമിയോ)യുടെ കാറിലാണ് സ്ഫോടനം നടന്നത്.

ബെയ്സ് മൂവ്മെന്റ് എന്നെഴുതിയ ഒരു പെട്ടി സംഭവ സ്ഥലത്തുനിന്ന് കിട്ടി. ഇത് ബോംബ് സ്ക്വാഡ് തുറന്ന് പരിശോധിച്ചു. പെട്ടിക്കുള്ളില്‍നിന്ന് മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് ഇന്ത്യക്ക് അപമാനകരമാണെന്നെഴുതിയ ലഘുലേഖ കണ്ടെത്തി. ഇന്ത്യയുടെ ഭൂപടവും ഒരു പെന്‍ഡ്രൈവും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷംമാത്രമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊല്ലം കളക്ട്രേറ്റിലും ബാംഗ്ളൂരിലും ഉണ്ടായ സ്ഫോടനങ്ങളുമായി ഇന്നുണ്ടായ സ്ഫോടനത്തിന് സാമ്യം ഉണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!