41 ലക്ഷം രൂപയുമായി അഞ്ചംഗസംഘത്തെ പിടികൂടി

കൊച്ചി: ഇടപ്പള്ളിയില്‍ 2000ത്തിന്റെ 41 ലക്ഷം രൂപയുമായി അഞ്ചംഗസംഘത്തെ ആദായനികുതി വകുപ്പ് പിടികൂടി. കോയമ്പത്തൂരിലെ കരാറുകാരന്‍ രാജ്തിലകും സംഘവുമാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. അസാധു നോട്ടുകള്‍ക്കു പകരം പുതിയ നോട്ട് നല്‍കുന്ന സംഘമാണു പിടിയിലായതെന്നാണു സൂചന. നിയന്ത്രണത്തിനിടയിലും ഇവര്‍ക്ക് ഇത്രയധികം 2000 രൂപ എവിടെനിന്നു കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചുവരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!