തോമസ് ചാണ്ടിക്കു നേരെ ചീമുട്ടയേറ്, കരിങ്കൊടി

അടൂര്‍: പാര്‍ട്ടി നേതൃത്വത്തിനു രാജിക്കത്തു കൈമാറിയശേഷം കുട്ടനാട്ടിലേക്കു മടങ്ങിയ തോമസ് ചാണ്ടിക്ക് അടുരില്‍ കരിങ്കൊടിയും ചീമുട്ടയേറും. പിന്നാലെ പന്തളം പോലീസ് സ്‌റ്റേഷനിലെത്തി വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കിയശേഷമാണ് യാത്ര തുടര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് കാറിന്റെ നാലം നമ്പര്‍ ഔദ്യോഗിക ബോര്‍ഡ് നീക്കം ചെയ്താണ് യാത്ര തുടര്‍ന്നത്. അതിനിടെ, തിരുവനന്തപുരത്തുനിന്ന് പിന്തുടര്‍ന്ന ചാനല്‍ വാഹനങ്ങള്‍ പോലീസ് വഴിയില്‍ തടഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!