തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്, തലസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം നഗരപരിധിയിലാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി അരങ്ങേറിയ സംഭവം ഗുണ്ടാ ആക്രമണമാണെന്ന പോലീസ് വാദം ബി.ജെ.പി തള്ളി. ഒരു പെറ്റികേസുപോലും ഇല്ലാതിരുന്ന കണ്ണമ്മൂല സ്വദേശി വിഷ്ണുവിന്റെ കൊലപാതകത്തിനു പിന്നില്‍ സി.ഐ.ടി.യു- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ആരോപിച്ചു.
Loading...