ബിനോയ് കോടിയേരിക്കെതിരായ ചെക്കുകേസ് ഒത്തു തീര്‍ന്നു

ബിനോയ് കോടിയേരിക്കെതിരായ ചെക്കുകേസ് ഒത്തു തീര്‍ന്നു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ചെക്കുകേസ് ഒത്തു തീര്‍ന്നു.
ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചത്. ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിച്ചു. കേസ് കോടതിക്കു പുറത്ത് ഒത്തു തീര്‍ന്നതോടെ, യാത്രാ വിലക്കു നീക്കാനുള്ള നടപടികളും ബിനോയ് ആരംഭിച്ചു. എന്നാല്‍, യാതൊരു പണവും നല്‍കാതെ തെറ്റിദ്ധാരണകള്‍ മാറ്റി മര്‍സൂഖിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ബിനോയ് കോടിയേരിയുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!