ഭാരത് ബന്ദ്: ബി.എസ്.പി മുന്‍ എം.എല്‍.എയെ യു.പി പോലീസ് അറസ്റ്റ് ചെയ്തു

0
1

ഡല്‍ഹി: ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉത്തര്‍പ്രദേശിലുണ്ടായ കലാപങ്ങള്‍ക്കു പിന്നില്‍ ബി.എസ്.പിയെന്ന് ആരോപണം. മീററ്റിലെ ഹസ്തിനപുര്‍ മുന്‍ എം.എല്‍.എയായ യോഗേഷ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ ഇദ്ദേഹമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഭാരത് ബന്ദില്‍ അഞ്ചു സംസ്ഥാനങ്ങളിലായി ഏഴു പേരാണ് മരണപ്പെട്ടതത്. ഉത്തര്‍പ്രദേശിലെ മീററ്റായിരുന്നു പ്രധാന സംഘര്‍ഷമേഖല. 45 ഓളം പോലീസുകാര്‍ക്ക് ഉത്തര്‍ പ്രദേശില്‍ പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here