ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി∙ ബവ്റിജസ് ഒൗട്ട്‍ലെറ്റുകൾക്കു മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവർക്കു മാന്യമായ പരിഗണന നൽകണം. ക്യൂ റോഡിലേക്കു നീളുന്നതു വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്നു. മദ്യ വില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും  മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുതെന്നും കോടതി നിര്‍ദേശിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യവ്യാപാരം തന്‍ന്റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!