ബാറുകള്‍ തുറന്നു തുടങ്ങി, പുതിയ മദ്യനയം നിലവില്‍ വന്നു

 

തിരുവനന്തപുരം: പുതിയ മദ്യനയം നിലവില്‍ വന്നതിനു മുമ്പുതന്നെ ബാറുകള്‍ തുറന്നു. ഇന്ന് ഒന്നാം തീയതി ആയതിനാല്‍ ഞായറാഴ്ച മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ വീണ്ടും സജീവമാകും.

മുമ്പു പൂട്ടിയവയില്‍ 62 എണ്ണത്തിനു ഇതിനോടകം പ്രവര്‍ത്തനാനുമതി നല്‍കി. 2112 ഷാപ്പുകള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് പന്ത്രണ്ടും തിരുവനന്തപുരത്ത് പത്തും ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. കണ്ണൂരില്‍ എട്ടും തൃശൂരില്‍ ഏഴും കോട്ടയത്ത് ആറും ബാറുകള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തില്‍ ലൈസന്‍സുകള്‍ ലഭിച്ച പല ബാറുകളും വെള്ളിയാഴ്ച വൈകുന്നേരം തന്നെ പ്രവര്‍ത്തനം തുടങ്ങി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!