എ.ടി.എമ്മുകള്‍ പണം നല്‍കി തുടങ്ങി; 2000 വരെ കിട്ടും

ഡല്‍ഹി/കൊച്ചി: രാജ്യത്തെ എ.ടി.എമ്മുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ എല്ലാ എ.ടി.എമ്മുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് എ.ടി.എമ്മില്‍ നിന്നു ലഭിക്കുന്നത്. ഒരു ദിവസം പരമാവധി 2000 രൂപവരെ പിന്‍വലിക്കാം.

എ.ടി.എം കൗണ്ടറുകളിലുള്ള ടിപ്പോസിറ്റ് മെഷീനുകളീല്‍ അസാധുവാക്കിയ നോട്ടുകളും നിക്ഷേപിക്കാം. സംസ്ഥാനത്തെ 6000 ബാങ്കു ശാഖകളില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ടുമാത്രം 3000 കോടിക്കു മുകളിലുള്ള അസാധു നോട്ടുകള്‍ മാറ്റപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!