മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി

മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി

തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ ഉടനടി നടപടി വേണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പട്ടയം റദ്ദാക്കി തിരിച്ചുപിടിക്കണച്ചെടുക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു.

സി.പി.ഐയുടെ  മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ കമ്മറ്റിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയത്.  സവിശേഷ പരിതസ്ഥിതി പരിഗണിച്ച് മൂന്നാറിന് മാത്രമായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറു മാസത്തിനുള്ളില്‍ രൂപീകരിക്കണമെന്ന  ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള സ്ഥിരമോ താത്കാലികമോ ആയ എല്ലാവിധ കെട്ടിട നിര്‍മാണങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ശുപാര്‍ശ. അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മാണവും പ്രവര്‍ത്തനവും ഉടന്‍ അവസാനിപ്പിക്കണം. ഇതിനായി റവന്യൂ വകുപ്പ് അധികാരം ഉപയോഗിക്കണം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!