കര്‍ക്കിടക വാവ്: ബലിതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍

തിരുവനന്തപുരം: പിതൃസ്മരണയില്‍ കര്‍ക്കടക വാവു ബലി തര്‍പ്പണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ തന്നെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. ആയിരങ്ങള്‍ എത്തി തുടങ്ങിയതോടെ മിക്ക സ്ഥലങ്ങളിലും വലിയ തിരക്കാണ്.
ആലുവ മണപ്പുറം, തിരുനെല്ലി, തിരുവല്ലം പരശുരാമ ക്ഷേത്രം, പാപാനാശിനി കടപ്പുറം, തിരുവില്വാമല, തിരുനാവായ തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ നല്ല തിരക്കാണ്. ഹരിത പ്രോട്ടോകോള്‍ പ്രകാരമാണ് ഇക്കുറി മിക്ക സ്ഥലങ്ങളിലും ചടങ്ങുകള്‍. പ്ലാസ്റ്റിക് കുപ്പി, ക്യാരി ബാഗുകള്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!