തൃശൂര്‍ പൂരം ആശങ്കയില്‍: ആന എഴുന്നള്ളിപ്പിനും നിയന്ത്രണം

തൃശൂര്‍: വെടിക്കെട്ടിനു പിന്നാലെ ആന എഴുന്നള്ളിപ്പിനും നിയന്ത്രണം വരുന്നതോടെ കേരള ചരിത്രത്തിന്റെ ഭാഗമായ തൃശൂര്‍ പൂരം ഇത്തവണ ആശങ്കയില്‍. ആനയുടെ കാര്യത്തില്‍ നിയന്ത്രണം വന്നതോടെ പൂരം എഴുന്നള്ളിപ്പോടെ നടത്താനാകില്ലെന്ന നിലപാടിലാണ്‌ പാറമേല്‍ക്കാവ്‌ തിരുവമ്പാടി ദേവസ്വങ്ങള്‍. ആനകള്‍ക്കിടയില്‍ മൂന്ന്‌ മീറ്റര്‍ അകലം വേണമെന്ന്‌ ചീഫ്‌ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്‌തമാക്കി. രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 5 മണി വരെ എഴുന്നള്ളിക്കരുതെന്നും നിയന്ത്രണം വന്നതോടെ പൂരം ആഘോഷത്തോടെ നടത്താനുള്ള തീരുമാനത്തിന്‌ തിരിച്ചടി നേരിട്ടിരിക്കുകയാണ്‌. അതേസമയം വ്യാഴാഴ്‌ച വൈകിട്ട്‌ പാറമേല്‍കാവ്‌, തിരുവമ്പാടി ദേവസ്വങ്ങളുടെയും ഘടക പൂരങ്ങളുടെയും അടിയന്തിരയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!