ദീപാരാധന തീരുമ്പോള്‍ എല്ലാ കണ്ണുകളും പൊന്നമ്പലമ്മേട്ടിലേക്ക്…മകര ജ്യോതി ദര്‍ശിച്ച് അയ്യപ്പന്‍മാര്‍

ശബരിമല: കാട്ടുപാതയിലൂടെ എത്തിച്ച തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തി ദീപാരാധന തീരുമ്പോള്‍ എല്ലാ കണ്ണുകളും പൊന്നമ്പലമ്മേട്ടിലേക്ക്… ഇരുള്‍വീഴും മുമ്പേ 6.45ന് ജ്യോതി തെളിഞ്ഞപ്പോള്‍ ശരണം വിളികള്‍ ഉച്ചസ്തായിയിലായി. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തര്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ചു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്നു ജ്യോതി തെളിഞ്ഞു. മരക ജ്യോതി ദര്‍ശിച്ച് അയ്യപ്പന്‍മാര്‍ മലയിറങ്ങി തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!