സഭാ വസ്ത്രം ഉപേക്ഷിക്കാന്‍ അപേക്ഷ നല്‍കി; മറുപടി കേസുകളുടെ രൂപത്തില്‍ ലഭിച്ച്, തുറന്നപോരിന് ഒരുങ്ങി കന്യാസ്ത്രീ

സഭാ വസ്ത്രം ഉപേക്ഷിക്കാന്‍ അപേക്ഷ നല്‍കി; മറുപടി കേസുകളുടെ രൂപത്തില്‍ ലഭിച്ച്, തുറന്നപോരിന് ഒരുങ്ങി കന്യാസ്ത്രീ

sister marryകോട്ടയം: അപവാദപ്രചാരണവും മാനസിക പീഡനവും സഹിക്കാനാവാതെ കന്യാസ്ത്രീ സഭാവസ്ത്രം ഉപേക്ഷിക്കുന്നു. പാലാ ചേര്‍പ്പുങ്കല്‍ നസ്രേത്ത് ഭവന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സെബാസ്റ്റിയനാണ് സഭ വിടുന്നത്. കോഴുവനാല്‍ സെന്റ് ജോണ്‍ നെഫുംസ്യാന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക കൂടിയാണ് സിറ്റര്‍ മേരി.

സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങ ഉയര്‍ത്തിക്കാട്ടിയതിന്റെ പേരില്‍ മോഷണക്കേസ് പ്രതിയാക്കുകയും ബാലിക പീഡനത്തിന് കേസെടുക്കുകയും ചെയ്തതോടെയാണ് സഭയ്‌ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിക്കാന്‍ കന്യാസ്ത്രീ തയാറെടുക്കുന്നത്. ബഹിര്‍വാസത്തിന് അപേക്ഷ നല്‍കിയപ്പോള്‍ മോഷണം ആരോപിച്ച് മഠം പാലാ പോലീസില്‍ കേസ് നല്‍കി. സഭാ വസ്ത്രം ഉപേക്ഷിക്കാന്‍ അനുമതി തേടിയപ്പോള്‍ ബാലിക സാദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നു കാണിച്ച് മഠം അധികാരികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കി. വെള്ളിയാഴ്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരായി സിസ്റ്റര്‍ മേരി സെബാസ്റ്റിയന്‍ മൊഴി നല്‍കി. ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് അവര്‍ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!