സാഹിത്യ അക്കാദമി പ്രമേയം പാസാക്കി, പ്രതിഷേധങ്ങൾ അവസാനിച്ചോ ?

sahithya acadamy protestഡൽഹി: ഒരു വിഭാഗം സാഹിത്യക്കാരന്മാർ ഉയർത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അടിയന്തര യോഗത്തിൽ നിലപാടുകളെ ചൊല്ലി അഭിപ്രായഭിന്നത. ഒടുവിൽ എല്ലാം രമ്യമായി പരിഹരിക്കാൻ മൂന്നു പ്രമേയങ്ങൾ പാസാക്കി താൽക്കാലിക അടിയറവ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുത്തുകാർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്ന അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. അക്കാദമിയുടെ അവാർഡുകൾ തിരിച്ചു നൽകിയവരോട് അത് തിരിച്ച് വാങ്ങണമെന്നും രാജിവെച്ചവരോട് രാജി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടും രാജ്യത്തെ സാംസ്‌ക്കാരിക ഫാസിസത്തെ അപലപിച്ചുകൊണ്ടും കൊല്ലപ്പെട്ട എഴുത്തുകാർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുമാണ് മൂന്ന് പ്രമേയങ്ങൾ പാസാക്കിയത്.

ഇപ്പോഴത്തെ സംഭവങ്ങൾ അക്കാദമിയെ ദുർബലപ്പെടുത്തുകയാണ് ചെയ്തതെന്ന വാദവുമാണ് ഒരു വിഭാഗം അംഗങ്ങൾ ഉയർത്തിയത്. നൽകിക്കഴിഞ്ഞ അവാർഡുകൾ തിരിച്ചെടുക്കാൻ അക്കാദമിക്കാവില്ല. സാഹിത്യകാരന്മാരുടെ വികാരം മനസിലാക്കുന്നു. അതിനാൽ പ്രതിഷേധിച്ചവർ നടപടികൾ പിൻവലിക്കണമെന്ന് അക്കാദമി ആവശ്യപ്പെട്ടു. അക്കാദമിയുടെ നടപടി പ്രതിഷേധിച്ചവരും രാജിവച്ചവരും സ്വാഗതം ചെയ്തു. എന്നാൽ നടപടികൾ പിൻവലിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. മലയാളികളായ സാറാ ജോസഫ്, പി.കെ. പാറക്കടവ് തുടങ്ങിയവർ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ മറ്റൊരു വിഭാഗം നിലപാട് മാറ്റാനൊരുങ്ങുയാണ്.

വിവിധ സംസ്ഥാനങ്ങളിലെ നാൽപ്പതോളം എഴുത്തുകാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചത്. യോഗത്തിനു മുമ്പായി നൂറോളം വരുന്ന എഴുത്തുകാർ അക്കാദമിക്കു മുന്നിൽ പ്രതിഷേധ യോഗം നടത്തുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!