ശബരിമല സ്ത്രീപ്രവേശനം: കോടതി ഉചിതമായ തീരുമാനം കൈകൊള്ളുമെന്നു കടകംപള്ളി സുരേന്ദ്രന്‍

കോട്ടയം: ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഉചിതമായ തീരുമാനം കൈകൊള്ളുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോട്ടയത്ത് നാട്ടാന പരിപാലന നിയമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാകാലത്തും ഒരുപോലെയല്ല. ആചാരങ്ങള്‍ക്ക് മാറ്റമുണ്ടായത് നിയമ നിര്‍മാണത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ ഒരുകാലത്ത് സ്ത്രീകള്‍ പോകാതിരുന്നത് വന്യമൃഗങ്ങളെ ഭയന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ ശബരിമലയില്‍ 50 വയസിന് മുകളിലുള്ളവരും 10 വയസിനു താഴെയുള്ളവരും പോകുന്നുണ്ട്. ഇതാട്ടെ ചുരുങ്ങിയ കാലം മാത്രമേയുള്ളൂ. നമ്മുടെ പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ ഇന്ന് പ്രവേശിക്കുന്നുണ്ട്.

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് നിരോധിച്ചിട്ടില്ലെന്നും നിഷേധിച്ചിട്ടില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആചാരപ്രകാരമുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ ഏഴിനാണു സുപ്രീംകോടതി കേസ് പരിഗണക്കുന്നത്. ഇതിനു മുന്നേടിയായി 30 മുതല്‍ ആറുവരെ വരെ ചെറുവള്ളിയിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥനായജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടകംപള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!