ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു.  ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമെന്ന പേര് മാറ്റി നേരത്തെയുണ്ടായിരുന്ന ശബരിമല ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രമെന്ന പേര് വീണ്ടും നല്‍കാനാണ് ആലോചന. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രി അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിമാറ്റാന്‍ തീരുമാനമെടുത്ത് ഉത്തരവ് പുറത്തിറക്കിയത്  2016 ഒക്‌റ്റോബര്‍ 6  നാണ്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിരവധി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു അയ്യപ്പസ്വാമി ക്ഷേത്രം മാത്രമാണുള്ളതെന്നും അത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം അണെന്നും വ്യക്തമാക്കിയാണ് അന്നത്തെ ഉത്തരവിറക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!