ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി  ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ പൊതുവികാരം എന്ന നിലയില്‍ പ്രമേയമായി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കേണ്ടത് അനിവാര്യമാണെന്ന് വിവിധ സംസ്ഥാന മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഈ പദവി ലഭിക്കുന്നത് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!