മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി

sabarimala-melsanthi-2016-t-m-unnikrishnan-namboothiriശബരിമല: ശബരിമല ധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. ഇതോടെ ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി തിരുനട തുറന്നു. പതിനെട്ടാംപടി ഇറങ്ങി ആഴിയിലേക്ക് അഗ്നിപകര്‍ന്നു. ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേല്‍ശാന്തിമാരെയും കൂട്ടി ശങ്കരന്‍നമ്പൂതിരി പടികയറി. പിന്നാലെ ശരണംവിളികളോടെ അയ്യപ്പഭക്തരും.

പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ രാത്രിയോടെ ആരംഭിച്ചു. സോപാനത്തില്‍പ്രത്യേക ചടങ്ങുകളോടെയാണ് ഇവരെ അഭിഷേകം ചെയ്തത്.  ഒറ്റക്കലശം പൂജിച്ചു തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ അഭിഷേകം നടന്നു. പിന്നീട് ശ്രീകോവിലില്‍ കൊണ്ടുപോയി അയ്യപ്പമൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മനുനമ്പൂതിരിയുടെ സ്ഥാനാഭിഷേകവും പിന്നാലെ നടന്നു. രാത്രിയില്‍ നട അടച്ചത് സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തിമാരാണ്. താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറിയതോടെ ഇവരുടെ ചുമതലകള്‍ പൂര്‍ത്തിയായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!