രാജന്‍ ശങ്കരാടിയുടെ ശവസംസ്‌കാരം ഇന്ന് വൈകിട്ട്

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി(63)യുടെ ശവസംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ആലുവ എടത്തലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഇന്നലെ വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു. മോഹന്‍ലാല്‍ നായകനായ ഗുരുജി ഒരു വാക്ക്, ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം മീനത്തില്‍ താലികെട്ട്, ക്ലിയോപാട്ര എന്നിവയാണ് രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത ചിത്രങ്ങള്‍. ജോഷി, സിബി മലയില്‍ എന്നീ സംവിധായകരുടെ കൂടെ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 1985 ലാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!