പത്മനാഭ സ്വാമി ക്ഷേത്രം:ബി നിലവറ തുറക്കുന്നതിനോട് രാജകുടുംബം യോജിക്കില്ല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അനുമതിയോടെ തുറക്കാനാവില്ലെന്ന് ഉറപ്പായി. ഇതുവരെയും തുറന്നിട്ടില്ലാത്ത നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബം നല്‍കുന്ന സൂചന്.

നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നതാണ് രാജകുടുംബം ഉന്നയിക്കുന്ന വാദം. തന്ത്രിസമൂവും ഇതിനെ അനുകൂലിക്കുന്നില്ലെന്ന് കൂടുംബ ചൂണ്ടിക്കാട്ടുന്നു.

നിലവറ ഇതുവരെയും തുറന്നിട്ടില്ല. നിലവറയുടെ പൂമുഖമായ ചെറിയ അറ മാത്രമാണ് മുമ്പ് തുറന്നിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ എതിര്‍പ്പ് അറിയിക്കാനാണ് രാജകുടുംബത്തിന്റെ നീക്കം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!