ഉത്രാടപ്പാച്ചില്‍ അവസാനിച്ചു, തിരുവോണമെത്തി

ഉത്രാടപ്പാച്ചില്‍ അവസാനിച്ചു, തിരുവോണമെത്തി

തിരുവനന്തപുരം:  സന്തോഷത്തിന്റെ പ്രതീകമായി പൂക്കളങ്ങള്‍ ഒരുക്കിയും ഓണക്കോടി ഉടുത്തും സമൃദ്ധമായ സദ്യ ഒരുക്കിയും ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തിനൊരുങ്ങി. പൂക്കളങ്ങളും പൂവിളിയുമായി നാടെങ്ങും ഓണാഘോഷത്തിമിര്‍പ്പിലാണ്. മലയാളികള്‍ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്.

ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഉത്രാടപ്പാച്ചില്‍ അവസാനിച്ചു. സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകിട്ട് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനനഗരം വര്‍ണപ്രഭയിലാറാടി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റും നിയമസഭാസമുച്ചയവും ഓണാഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ കനകക്കുന്ന് കൊട്ടാരവും മ്യൂസിയവുമെല്ലാം വര്‍ണവെളിച്ചത്തില്‍ കുളിച്ചു.  ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശിക തലങ്ങളിലും സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളിലും വിപുലമായ ഓണാഘോഷ പരിപാടികളാണ് അരങ്ങേറുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!