കാവാലത്തിന്റെ ശകുന്തളയായി മഞ്ജു അരങ്ങില്‍

കാവാലത്തിന്റെ ശകുന്തളയായി മഞ്ജു അരങ്ങില്‍

manju sakunthalam 1 തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ക്കു ഗുരുദക്ഷിണയായി അഭിജ്ഞാത ശാകുന്തളം നാളെ അരങ്ങിലെത്തും. അവസാനഘട്ട ഒരുക്കത്തിലാണ് നടി മഞ്ജു വാര്യരും കാവാലത്തിന്റെ ശിഷ്യഗണങ്ങളും. നാരായണപണിക്കരുടെ മകന്‍ കാവാലം ശ്രീകുമാറിന്റെ ശ്ലോകാലാപനത്തോടെ നാളെ ടാഗോള്‍ തീയേറ്ററില്‍ ശാകുന്തളത്തിനു തിരശീലയുയരും.

മഞ്ജുവിനെ ശകുന്തളയായി അരങ്ങില്‍ കാണാനാവാതെ യാത്രയായ manju sakunthalamകാവാലത്തിന്റെ സോപാനം കളരി വീണ്ടും സജീവമായി. നാടകത്തിന്റെ അവസാനവട്ട പരിശീലനങ്ങള്‍ ഇവിടെ നടന്നു. ഒന്നരമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന നാടകത്തില്‍ 20 ഓളം കലാകാരന്മാരാണ് അണി നിരക്കുന്നത്. തിങ്കളാഴ്ച ടാഗോര്‍ തീയ്യേറ്ററില്‍ നടക്കുന്ന നാടകാവതരണത്തിനായുള്ള അവസാന മിനുക്കു പണികളിലാണ് ഇവര്‍.

നാടകത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി താന്‍ കാവാലത്തെ സമീപിച്ചപ്പോള്‍ അഭിഞ്ജാന ശാകുന്ദളത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!