പെണ്‍സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി, ജീവനക്കാര്‍ രക്ഷപെടുത്തി

പെണ്‍സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി, ജീവനക്കാര്‍ രക്ഷപെടുത്തി

തിരുവനന്തപുരം: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് യുവാവ് എടുത്തു ചാടി. ഒറ്റപ്പാലം സ്വദേശി മുരുക(33)നെ ജവനക്കാര്‍ രക്ഷപെടുത്തി. ആരും കാണാതെ കൂടിന്റെ പുറക് വശത്തുകുടിയാണ് മുരുകള്‍ എടുത്തു ചാടിയത്. ഇതുകണ്ട വാച്ച്മാനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ രക്ഷപെടുത്തുകയായിരുന്നു.
ടിക്കറ്റെടുത്ത് അകത്തു കയറി മുരുകന്‍ സിംഹക്കൂടിനു ചുറ്റുമുള്ള കമ്പിവേലിക്കു മുകളില്‍ കയറി. അരമതില്‍ കടന്ന് കൂടിനു ചുറ്റുമുള്ള കിഴങ്ങിനു മുകളിലൂടെ അപ്പുറം ചാടി. സിംഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ഇയാളെ തലനാരിഴയ്ക്കാണ് രക്ഷപെടുത്തിയത്. ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കായിരുന്നു ചാട്ടം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മുരുകനെ പോലീസിനു കൈമാറി. ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ അടുത്തിടെ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!