തീരുമാനമാകാത്ത ഉടമസ്ഥത നിലനിര്‍ത്തി, കോവളം കൊട്ടാരം രവിപിള്ളയ്ക്ക് നല്‍കാന്‍ തീരുമാനം

തീരുമാനമാകാത്ത ഉടമസ്ഥത നിലനിര്‍ത്തി, കോവളം കൊട്ടാരം രവിപിള്ളയ്ക്ക് നല്‍കാന്‍ തീരുമാനം

 

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊട്ടാരവും അനുബന്ധ 64.5 ഏക്കര്‍ സ്ഥലവും രവി പിളള്ള ഗ്രൂപ്പിന് നല്‍കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറുന്നതെന്ന് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം ഇതുവരെയും സ്ഥാപിക്കപ്പെട്ടിട്ടില്ല.

ടൂറിസം വകുപ്പിന്റെ നിര്‍ദേശം ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുത്തിട്ടില്ല. നിരുപാധികം കൊട്ടാരം കൈമാറുന്നതിനെ മറ്റു സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തതോടെയാണ് ഉടമസ്ഥാവകാശം നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

തിരുവിതാംകൂര്‍ രാജ്യകുടുംബത്തിന്‍റെ ഉടമസ്ഥതയിലുളള കൊട്ടാരവും അനുബന്ധ ഭൂമിയും 1962-ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 1970-ല്‍ കൊട്ടാരവും ഭൂമിയും ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഐ.ടി.ഡി.സിയുടെ അശോക ബീച്ച് റിസോര്‍ട്ട് 2002 വരെ ഇവിടെ പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വകാര്യവല്‍കരണത്തിന്‍റെ ഭാഗമായി കൊട്ടാരവും സ്ഥലവും 2002-ല്‍ കേന്ദ്ര സര്‍ക്കാര്‍ ലീല വെന്‍ച്വര്‍ ലിമിറ്റഡിന് വിറ്റു.

സംസ്ഥാനം ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷനു നല്‍കിയ ഭൂമി വില്‍പ്പനയ്ക്കു വച്ചപ്പോ 2002ല്‍ ഗള്‍ഫാര്‍ ഗ്രൂപ്പാണ് സ്വന്തമാക്കിയത്. പിന്നീട് ലീലാ ഗ്രൂപ്പും അവരില്‍ നിന്ന് ആര്‍.പി. ഗ്രൂപ്പിനും കൈമാറ്റം ചെയ്യപ്പെട്ടു.  പൈതൃക സ്മാരകമായി കൊട്ടാരം നിലനിര്‍ത്തണമെന്ന രാജ്യകുടുംബത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് 2004-ല്‍ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.  2005ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്യപ്പെട്ടു. ഏറ്റെടുത്ത രീതെിയെ ഹൈക്കോടതി അസാധുവാക്കി. അതിനാല്‍ തന്നെ ഉടമസ്ഥതയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!