ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാന്‍

ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാന്‍

ഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാനായി കന്നട എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ചന്ദ്രശേഖര കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. പിന്തുണയുണ്ടായിരുന്ന ഒഡിയ എഴുത്തുകാരി പ്രതിഭാറായിയെ തോല്‍പിച്ചാണ് കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ചന്ദ്രശേഖരകമ്പാര്‍ക്ക് 56 ഉം പ്രതിഭാറായിക്ക് 28 വോട്ടുമാണ് ലഭിച്ചത്. അക്കാദമി ഉപാധ്യക്ഷനായി ഹിന്ദി സാഹിത്യകാരന്‍ ഡോ. മാധവ് കൗശികിനെ തെരഞ്ഞെടുത്തു. കേന്ദ്രസാഹിത്യ നിര്‍വ്വാഹക സമിതിയില്‍ കവി പ്രഭാവര്‍മ്മയും ഉള്‍പ്പെട്ടിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!