ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയുമായിരുന്ന ഡി. ശ്രീദേവി (79) അന്തരിച്ചു. കല്ലൂര്‍ ആസാദ് റോഡിലെ മകന്റെ വസതിയില്‍ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം രവിപുരം ശ്മശാനത്തില്‍ നടക്കും. പ്രമുഖ അഭിഭാഷകന്‍ യു. ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ. പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!