ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. 75 വയസ് തികഞ്ഞതിനെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. 2011 മുതല്‍ വത്തിക്കാനിലെ പ്രവാസി മന്ത്രാലയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഒമ്പത് വര്‍ഷം കോഴിക്കോട് ബിഷപ്പായിയുരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!