ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് റദ്ദാക്കി

ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്  റദ്ദാക്കി

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പുസ്തകത്തിന്റെ
പ്രകാശന ചടങ്ങ്  റദ്ദാക്കി. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചടങ്ങ് റദ്ദാക്കിയതെന്ന് ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം കടകളിലും ഓണ്‍ലൈനുകളിലും ലഭ്യമാമാണ് പുസ്തക പ്രകാശനം ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറിയിരുന്നു. കെസി ജോസഫ് നല്‍കിയ കത്ത് പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സര്‍വീസിലിരിക്കെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയത് ചട്ടലംഘനമാണെന്നാണ് കത്തില്‍ പറയുന്നത്.  നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!