രാജ്യാന്തര ചലച്ചിത്രമേള: ഡെലിലേറ്റ് പാസ് 3000 കൂട്ടും

തിരുവനന്തപുരം: സന്തോഷവാർത്ത. രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് 3000 ഡെലിഗേറ്റ് പാസുകൾ കൂടുതൽ നൽകും. കൂടുതൽ പേർക്ക് സിനിമ കാണാൻ അവസരമൊരുക്കാനാണിത്. പ്രധാന വേദി കനകക്കുന്നിലെ നിശാഗന്ധിയിലേക്ക് മാറ്റാനും ധാരണയായി.

ലാറ്റിനമേരിക്കൻ ആഫ്രിക്കൻ ചിത്രങ്ങളാണ് ഇക്കൊല്ലത്തെ മറ്റൊരു സവിശേഷത. മേളയിലെ വിശിഷ്ടാതിഥിയും ലാറ്റിനമേരിക്കയിൽനിന്നുള്ള സംവിധായകനായിരിക്കും. ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥികൾ.

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സിനിമകൾ ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമ കാണുന്നതിനുള്ള പാസിന്റെ നിരക്ക് 500 രൂപയാണ്. ചിത്രങ്ങൾ റിസർവ്വ് ചെയ്യാൻ പ്രത്യേക കൗണ്ടർ സംവിധാനം തുടരും.

70 ചിത്രങ്ങൾ ഇത്തവണ മേളയിലുണ്ടാകുമെന്നാണു ചലചിത്ര അക്കാദമിയുടെ കണക്ക്. 140 ചിത്രങ്ങളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്. മത്സരവിഭാഗത്തിൽ 14 സിനിമകളാണുള്ളത്. ഇതിൽ രണ്ടു ഇന്ത്യൻ സിനിമകളും രണ്ടു മലയാള സിനിമകളും ഉൾപ്പെടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!