പശുവിന് തിരിച്ചറിയാനാവില്ലെങ്കിലും ‘തിരിച്ചറിയല്‍ നമ്പര്‍’ നല്‍കി കേന്ദ്രം

പശുവിന് തിരിച്ചറിയാനാവില്ലെങ്കിലും ‘തിരിച്ചറിയല്‍ നമ്പര്‍’ നല്‍കി കേന്ദ്രം

ഇനി മുതല്‍ ഇന്ത്യയിലെ നാലുകോടി പശുക്കള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഇതിനായി 50 കോടി രൂപയാണ് കേന്ദ്രബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. പ്രായം, നിറം, കൊമ്പിന്റെ വലിപ്പം, അടയാളങ്ങള്‍ എന്നിവയെല്ലാം കൃത്യമായും അടയാളപ്പെടുത്തിയ കാര്‍ഡ് ചെവിയിലണിഞ്ഞ പശുക്കളാകും ഇന്ത്യയിലൊട്ടാകെ. ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഒന്നിന് പത്തുരൂപവരെ ചെലവാകുമത്രേ. പശുവിനോളം ‘ഗ്ലാമര്‍’ ഇല്ലാത്ത എരുമകള്‍ക്കും കിട്ടും കാതില്‍ ആധാര്‍ മോഡല്‍ കമ്മല്‍. ‘പശുസഞ്ജീവിനി പദ്ധതിയിലൂടെയാണ് ഇവ നടപ്പില്‍ വരുത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!