ഗുരുവായൂരില്‍ ഗജവീരന്മാര്‍ക്ക് ഇനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍: ആനത്താവളത്തിലെ ഗജവീരന്മാര്‍ക്ക് ഇനി സുഖ ചികിത്സയുടെ കാലം. വേനലിലെ ഉത്സവപ്പറമ്പുകളിലേക്കുള്ള ഓട്ടത്തില്‍ തളര്‍ന്നു പോയ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ദേവസ്വം ഒരു മാസത്തെ സുഖ ചികിത്സ നല്‍കുന്നത്. പാപ്പാന്‍മാരുടെ പരിപാലനവും പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണവുമാണ് സുഖ ചികിത്സ കാലത്തെ പ്രത്യേകത.

അരി, ചെറുപയര്‍, മുതിര തുടങ്ങിയവടയടങ്ങിയ പ്രത്യേക കൂട്ടില്‍ ആയ്യുര്‍വ്വേദ വിധിപ്രകാരം അഷ്ടചൂര്‍ണ്ണം, ച്യവനപ്രാശം എന്നിവയും വൈറ്റമിന്‍ഗുളികളും ചേര്‍ത്ത ചോറുരുളയാണ് സുഖചികിത്സ കാലത്ത് നല്‍കുന്നത്. സമൃദ്ധമായ ഭക്ഷണത്തോടൊപ്പം തേച്ചുകുളിയും. 17ലക്ഷം രൂപയാണ് സുഖ ചികിത്സക്കായി ദേവസ്വം ചിലവിടുന്നത്.

ആനത്താവളത്തിലെ വടക്കേമുറ്റത്ത് കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിന് ആദ്യ ചോറുരുള നല്‍കി മന്ത്രി കെ.രാജു സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ്, കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ.എ.സുരേശന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശീധരന്‍ തുടങ്ങിയവരും ചോറുരുളകള്‍ നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!