നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 56 വയസായിരുന്നു. പ്രമുഖ സീരിയലുകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹാസ്യവേഷങ്ങളായിരുന്നു ഏറെയും കൈകാര്യം ചെയ്തിരുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയാണ്. ഇന്നലെ (ചൊവ്വ) രാത്രിയോടെ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!