മുന്‍ സ്പീക്കര്‍ അഡ്വ.ടി.എസ് ജോണ്‍ അന്തരിച്ചു

കോട്ടയം:മുന്‍ സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്യൂലര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.ടി.എസ് ജോണ്‍ അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സജീവമായിരുന്നു. കവിയൂര്‍ പഞ്ചായത്ത് അംഗമായും ഹൈക്കോടതി അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശാരീരിക അവശതയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദരോഗം കലശലായതായി കണ്ടെത്തിയത്. തുടര്‍ന്ന് ചേര്‍ത്തലയിലെ അര്‍ബുദ ചികിത്സ കേന്ദ്രത്തില്‍ എത്തിയ ഉടനായിരുന്നു അന്ത്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!