വെടിക്കെട്ടപകടം: സി.ബി.ഐ. അടക്കം ഏത്‌ ഏജന്‍സി അന്വേഷിക്കുന്നതിനും വിരോധമില്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം സി.ബി.ഐ. അടക്കം ഏത്‌ ഏജന്‍സി അന്വേഷിക്കുന്നതിനും വിരോധമില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആലോചിച്ചു തീരുമാനിക്കും. ഇന്നു ചേരുന്ന സര്‍വകക്ഷിയോഗത്തിലെ ചര്‍ച്ചയ്‌ക്കുശേഷം ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കും. തൃശൂര്‍ പൂരം വെടിക്കെട്ടിന്‌ അനുമതി നല്‍കുന്ന കാര്യവും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി വെടിക്കെട്ട്‌ വേണമെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌. പരവുര്‍ അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ ഇത്‌ ഒഴിവാക്കണമെന്നു ശക്‌തമായി വാദിക്കുന്നവരുമുണ്ട്‌. ഇതെല്ലാം സര്‍വകക്ഷി യോഗത്തില്‍ ആലോചിക്കും. അതിലുണ്ടാകുന്ന തീരുമാനം ഹൈക്കോടതിയെ അറിയിക്കും


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!