പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാകില്ല: കോടതി

ഡല്‍ഹി: ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ നേരത്തെ പരസ്പരസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി. ഈ പ്രവര്‍ണത സ്ത്രീകളിലുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെതിരെ 29 കാരി നല്‍കിയ ഗാര്‍ഹിക പീഡനപരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം.

വിവാഹിതരാകുന്നതിനു മുമ്പ് 2015 ല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. പരാതികാരിയും ആരോപണ വിധേയനും പലതവണ സ്വന്തം ഇഷ്ടപ്രകാരം ശാരീരികമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ബന്ധം തകര്‍ന്നപ്പോള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ യുവതി നിയമത്തെ ആയുധമാക്കിയെന്നും ജസ്റ്റിസ് പ്രതിഭാ റാണി നിരീക്ഷിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!