രഹസ്യമായി ഉടുപ്പഴിക്കൽ സമരം നടത്തിയിട്ടുള്ള വനിതകൾക്ക് ക്രോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്, വിവാദം

രഹസ്യമായി ഉടുപ്പഴിക്കൽ സമരം നടത്തിയിട്ടുള്ള വനിതകൾക്ക് ക്രോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്, വിവാദം

cherian philip contraversyതിരുവനന്തപുരം: ഉടുപ്പഴിക്കൽ സമരം രഹസ്യമായി നടത്തിയിട്ടുള്ള വനിതകൾക്കെല്ലാം പണ്ട് കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് മുൻ കോൺഗ്രസ് പ്രവർത്തകനും ഇപ്പോൾ ഇടതു സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വൻ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് രംഗത്ത്. പോസ്റ്റ് പിൻവലിക്കാതെ നിലപാടിലുറച്ചു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് സ്ത്രീ സമൂഹത്തിന് അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്ന് പുതിയ പോസ്റ്റിലൂടെ വിശദീകരിച്ചു.

യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരത്തെ മാതൃകാപരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പിന്റെ ആദ്യ പോസ്റ്റ്. ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ‘യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട്’

വിവാദമായ ഫെയിസ്ബുക്ക് പരാമർശത്തിനെതിരെ വനിതാനേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നു. ശക്തമായ ഭാഷയിലാണ് ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

തുടർന്നാണ് ചെറിയാന്റെ രണ്ടാമത്തെ പോസ്റ്റ്: ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ല. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്. സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. ഈ സാംസ്‌കാരിക ജീർണതക്കെതിരെ ശബ്ദം ഉയർത്തേണ്ടത് സ്ത്രീ തന്നെയാണ്. സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാൻ പരോക്ഷമായി വിമർശിച്ചത്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years ago

    ചെറിയാൻ ചോറിയുന്ന സംസാരം ആണെലോ പറഞ്ഞത് …..

  • DISQUS: 0
    error: Content is protected !!