ദിയയുടെ ‘മാറിടം തുറക്കല്‍ സമരം’ കാണാനില്ല !!! മുലയൂട്ടല്‍ ചര്‍ച്ച വഴിമാറി; ഇനി തണ്ണിമത്തനുടലുകള്‍ പറയട്ടെ

0

മാതൃഭൂമി തുറന്നുവിട്ട തുറന്ന മുലയൂട്ടല്‍ കാമ്പയിന് വേണ്ടത്ര ഫലപ്രാപ്തിയുണ്ടായില്ല. കേരളത്തിലെ പുരുഷന്മാരോട് തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണമെന്ന് ആഹ്വാനം ചെയ്താണ് ‘ഗൃഹലക്ഷ്മി’യുടെ കവര്‍ഗേളായി തുറിച്ചുനോക്കി മുലയൂട്ടുന്ന അമ്മ മോഡലിനെ രംഗത്തിറക്കി കളംപിടിക്കാന്‍ നോക്കിയത്. നവമാധ്യമങ്ങളില്‍ മികച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും ലഭിച്ചതിലേറെയും പരിഹാസമായിരുന്നു.

ഇപ്പോള്‍ നിറഞ്ഞുകളിക്കുന്നത് വത്തക്കാ(തണ്ണിമത്തന്‍) ചര്‍ച്ചയാണ്. ഫറൂക്ക് കോളജ് അധ്യാപകന്റെ സദാചാരപ്രസംഗമാണ് തണ്ണിമത്തനുടലുകളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ തട്ടമിടുന്നതിനെക്കുറിച്ച് ഉപദേശിച്ച മാഷ് പെണ്ണുടലിനെ വത്തക്കായോട് ഉപമിച്ച വിവാദപ്രസംഗമാണ് പുതുചര്‍ച്ചകള്‍ക്കിടം നല്‍കിയത്. വിദ്യാര്‍ത്ഥിനികള്‍ മുറിച്ചുവച്ച വത്തക്കാപോലുള്ള മുലകള്‍ മറയ്ക്കാത്തതായിരുന്നു അധ്യാപകന്റെ പ്രശ്‌നം. ട്രോളന്മാരടക്കം അധ്യാപകനെ പഞ്ഞിക്കിട്ട് രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ മരണമാസായി. എതിര്‍പ്പിന്റെ സ്വരങ്ങള്‍ക്ക് ശക്തിപകര്‍ന്ന് മുറിച്ച വത്തക്കാകൊണ്ട് മാറിടം മറച്ച പെണ്ണുടലുകള്‍ ചൂടുകാലത്ത് ചൂടന്‍ ചര്‍ച്ചയാകുകയാണ്.

ഏറ്റവുമൊടുവില്‍ ‘മാറുതുറക്കല്‍’ സമരത്തിനാഹ്വാനം ചെയ്ത് ആക്ടിവിസ്റ്റുകളും രംഗം കൊഴുപ്പിക്കയാണ്. ദിയ സനയാണ് ഫെയ്‌സ്ബുക്കിലൂടെ മാറുതുറന്നുകാട്ടി രംഗത്തെത്തിയത്. മാറുമറയ്ക്കല്‍ സമരം നടത്തിയ കേരളചരിത്രത്തിന്റെ തുടര്‍ച്ചയാണ് തന്റെ ‘തന്റെ മാറുതുറക്കല്‍’ സമരമെന്നാണ് ദിയയുടെ അഭിപ്രായം. തണ്ണിമത്തന്‍ പെണ്ണുടലുകളെക്കുറിച്ചുള്ള ചുടുചര്‍ച്ചകള്‍ക്ക് തീപടര്‍ത്തിയിരിക്കുകയാണ് ദിയ. സദാചാരവാദികളെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരം സമരമുറകള്‍ക്ക് ഇനിയും ഉയര്‍ന്നുവരട്ടെയെന്ന് ആശംസിക്കുന്ന യുവാക്കളും ഏറെയാണ്. സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

ഡിലീറ്റായ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”മാറുതുറക്കല്‍സമരം….”

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍ വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ ‘ചോയ്‌സ് ‘ പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ !


Loading...

LEAVE A REPLY

Please enter your comment!
Please enter your name here