വിഖ്യാത സംഗീതജ്ഞന്‍ എം ബാലമുരളീകൃഷ്ണ അന്തരിച്ചു

ചെന്നൈ: വിഖ്യാത സംഗീതജ്ഞന്‍ എം ബാലമുരളീകൃഷ്ണ (86 )അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയില്‍ ഉറക്കത്തിനിടെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.  ഹംസവിനോദിനി, മഹതി, ഓംകാരി തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹം സംഗീതലോകത്തിന് പുതുതായി നല്‍കി.

ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം ഗ്രാമത്തില്‍ 1930 ജൂലൈ ആറിനാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണയുടെ ജനനം. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അച്ഛനില്‍നിന്നു പഠിച്ചശേഷം ത്യാഗരാജസ്വാമികളുടെ പിന്‍ഗാമിയായ പാരുപ്പള്ളി രാമകൃഷ്ണയ്യ പന്തുലുവിന്റെ ശിഷ്യനായി. നിരവധി കീര്‍ത്തനങ്ങള്‍ രചിക്കുകയും പ്രചാരത്തിലില്ലാതിരുന്ന നിരവധി രാഗങ്ങള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കാളിദാസ സമ്മാന്‍, സംഗീത കലാനിധി പുരസ്കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്കാരം എന്നിവ ലഭിച്ചു. 2012ല്‍ കേരളം സ്വാതിസംഗീത പുരസ്കാരം നല്‍കി ആദരിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!