നടൻ ടി.പി. മാധവനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

നടൻ ടി.പി. മാധവനെ തീവ്രപരിചരണ  വിഭാഗത്തിലേക്ക് മാറ്റി

ഹരിദ്വാർ: ആശ്രമത്തിലെactor t p madhavan മുറിൽ കുഴുഞ്ഞു വീണ നിലയിൽ കണ്ടെത്തിയ മലയാളികളുടെ പ്രീയനടൻ ടി.പി. മാധവനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മാധവനെ ഹരിദ്വാറിലെ ആശ്രമത്തിലെ മുറിയിൽ ഇന്നലെ ഉച്ചയോടെയാണ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ആരോഗ്യനില അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിശദമായ പരിശോധന നടന്നു വരികയാണ്. തല സ്‌കാനിംഗിന് വിധേയമാക്കി. ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം ഹരിദ്വാറിലെത്തിയത്. മലയാള ചലച്ചിത്ര രംഗത്തെത്തിയ ടി പി മാധവൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!